*വൈറൽ യൂട്യൂബ് വ്ലോഗർമാർ അരങ്ങ്തകർക്കുമ്പോൾ* ചിപ്പിക്കുള്ളിലെ മുത്തുകളാണ് ഓരോ സ്ത്രീയും. അവയെ മുത്തു പോലെ സംരക്ഷിക്കേണ്ടതും ഓരോ ഭർത്താവിന്റെയും കടമയാണ്. അവളൊരു മുത്തായി തിളങ്ങണമെങ്കിൽ അവനൊരു ദൃഢമായ ചിപ്പി ആയിരിക്കണം. പറഞ്ഞു വരുന്നത് ഈയിടെയായി അധികരിച്ചു വരുന്ന യൂട്യൂബ് വ്ലോഗ്കളെ കുറിച്ചാണ്. ഖേദകരമെന്ന് പറയട്ടെ, അതിൽ മിക്കതും മുസ്ലിം സ്ത്രീകളാണ്. അതിൽ പകുതിയിലധികവും ഭാര്യമാരാണ്. അവരുടെ കോപ്രായങ്ങൾക്ക് ഭർത്താക്കന്മാർ കൂടി കൂട്ട് നിൽക്കുന്നു എന്നതാണ് വലിയൊരു അത്ഭുതം. كما قال النبيﷺ:فإن لم تستحي فاصنع ما شئت. ( നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് ചെയ്യുക ) ഈയൊരു ഹദീസിന്റെ പൊരുൾ അത്യധികം വ്യക്തമാക്കുന്നുണ്ട് ഓരോ പുതിയ വ്ലോഗുകളും. Day in My life എന്ന പേരിൽ ഒരു ദിവസത്തെ അവരുടെ ജീവിത രീതി നമുക്ക് കാണാം. ചില വീഡിയോകളിൽ അവരുടെ വീട്ടിലെ സ്വകാര്യത പോലും വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും അവർ ഓർത്തുകാണുമോ ഈ വീഡിയോ എത്ര പേര് കാണുന്നുണ്ടാകുമെന്ന്,?? വ്യൂവേഴ്സ് കൂടുന്തോറുള്ള ആവേശത്തിലായിരിക്കാം അവർ. ഇതിനെ മിസ്സ് യൂസ് ചെയ്യാനായി എത്രെയോ പേര് ചടഞ്ഞിരിക്കുന്നുണ്ടാകും. വല്ല മോഷണക്കാരോ പിടിച്ചു പറിക്കാരോ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ ഉണ്ടായേക്കാം. നിങ്ങളുടെ വീഡിയോകൾ അവർക്ക് ഏറെ ഉപകാരപ്രദം. ഉദരത്തിലെ ജീവന്റെ തുടിപ്പിനെയും അറിയിക്കുന്നത് നിറഞ്ഞ വയറുമായി നിൽക്കുന്ന വീഡിയോ സഹിതമാണ്. മിക്കവരുടെയും ഭർത്താക്കന്മാരാണ് ഇതിന്റെ വീഡിയോ പിടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും മുന്നിൽ നിൽക്കുന്നത് എന്നത് പൗരുഷത്വമില്ലായ്മ വരച്ചു കാട്ടുന്നു . തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വളരെയേറെ അഭിമാന പൂർവ്വം കാണിക്കുക്കുമ്പോൾ ഒരു ലജ്ജയും കൂടാതെ അവളും ചേർന്ന് നിൽക്കുന്നു .ഏഴാം മാസ ചടങ്ങ് പോലുള്ള വീഡിയോയും ഷെയർ ചെയ്യാൻ അവർ മറക്കുന്നില്ല. എന്താണിവരുടെയൊക്കെ ഉദ്ദേശം? സമ്പാദ്യമാണോ ? തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കി സമ്പാദിക്കുന്നവനെ യൊക്കെ എന്ത് പേരിട്ടു വിളിക്കണം??? ഇതിലും ഭേദം പിച്ചയെടുത്ത് ജീവിക്കുന്നതാണ്. ആ സമ്പത്തിൽ എങ്ങനെ ബർകത് ഉണ്ടാകാനാണ്. അവളുടെ ഉദരത്തിൽ വളർന്നു വരുന്ന ആ കുഞ്ഞ് അവരുടെ ഓരോ നിമിഷങ്ങളും കാതോർക്കുന്നുണ്ടെന്നവർ എപ്പോഴെങ്കിലും ഓർത്തുകാണുമോ??? ആ കുഞ്ഞ് ഭാവിയിൽ ദുഷിച്ച സ്വാഭാവക്കാരനായാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും?? ഉമ്മയാവുക എന്ന മഹാ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാലോ വീണ്ടും പറയാനുണ്ടാകും ഒരുപാട് വിശേഷങ്ങൾ.ലേബർ റൂം, അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പറയും. കുഞ്ഞു വാവയും കയ്യിലുണ്ടാകും. ആ കുഞ്ഞ് ജനിച്ചു വീണപ്പോഴും കാണുന്നതും അറിയുന്നതും സോഷ്യൽ മീഡിയയെ പറ്റി തന്നെയാണ്. ഇനി മറ്റൊന്നാണ് prank video. അതിൽ തന്റെ ഭാര്യയെ ഒരു കളിപ്പാട്ടമാക്കി പ്രദർശിപ്പിക്കുകയാണ് അവളുടെ ഭർത്താവ്. (ഉമ്മയോ പെങ്ങളോ ഉണ്ടാവാം. അധികവും ഭാര്യമാരെയാണ് കണ്ടു വരുന്നത് )ഓരോ തമാശകൾ മുഖേന അവളെ ഭ്രാന്ത് പിടിപ്പിച്ചു കരയിപ്പിക്കലും ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉൾകൊള്ളിക്കുന്നു. സുബ്ഹാനള്ളാഹ്.... വളരെ കഷ്ട്ടം ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും, ഇസ്ലാമിക നിയമങ്ങളെ പൂർണമായും അറുത്തു മാറ്റി ട്രെൻറ്റുകൾക്ക് പിന്നാലെ പായുന്ന സമൂഹത്തെ. ഇങ്ങനെയുള്ള പ്രവത്തനങ്ങളെ സപ്പോർട്ട് ചെയ്യാനും അതിന്റെ ചുക്കാൻ പിടിക്കാനും ഒരുപാട് പേരെയും കാണാം. യഥാർത്ഥത്തിൽ നമ്മുടെ സപ്പോർട്ട് കൂടിയാണ് അവരുടെ തിന്മയിലേക്കുള്ള ചവിട്ടുപടികൾ. തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കുക എന്നത് ഏതൊരു മുസ്ലിമിന്റെയും കടമയാണ്. " امر بالمعروف و النهي عن المنكر" (നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് നിരോധിക്കുകയും ചെയ്യുക ) ഈ പരിശുദ്ധ വചനം അതിനു തെളിവാണ്. Tiktok ഒന്നടങ്ങുമ്പോഴെക്ക് വ്ലോഗുകളുടെ എണ്ണം ഇരച്ചു കയറിയിരിക്കുകയാണല്ലോ. ഇതിനൊക്കെ അറുതി വരുത്താൻ എന്തെ ആരും മുതിരാത്തത് ?? പറഞ്ഞിട്ടു കാര്യമില്ല എന്നൊരിക്കലും കരുതരുത്. പറയേണ്ടവ പറയുക തന്നെ വേണം.
Shana Shabi6 ਦਿਨ ਪਹਿਲਾਂ
Oro Muslim Girls nte video’s verumbhozhum njan manassil vijarikkana karayangal aan iva...😊
Sameera Firos6 ਦਿਨ ਪਹਿਲਾਂ
അവസാനമായി ഭർത്താക്കന്മാരോടായി ഒന്ന് പറയാം :നിന്റെ ഭാര്യ നിന്റെ മാത്രം പെണ്ണാണ്. അവളുടെ ഭംഗി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. അവൾ മുത്താണ്. അതിന്റെ വില അറിയണമെങ്കിൽ അവ അതിന്റെ സ്ഥാനത്തു നിൽക്കണം. അതിരില്ലാതെ നിൽക്കാൻ അനുവദിക്കരുത്. വില നഷ്ടമായേക്കാം. എന്നുവെച്ചു അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കരുത് എന്നല്ല പറയുന്നത്ട്ടോ.സ്വാതന്ത്രത്തോടെ ആത്മാഭിമാനമുള്ള പെണ്ണായി അവളെ പരിപാലിക്കണം. എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുക. അനാവശ്യ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവസാനമത് നിങ്ങൾക്ക് തന്നെ തിരിച്ചടി ആയേക്കാം. വളഞ്ഞ വാരിയെല്ല് കൊണ്ടത്രേ പെണ്ണിന്റെ സൃഷ്ടിപ്പ്. കഴുകൻ കണ്ണുമായി ആളുകൾ പതിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. നിങ്ങളുടെ മക്കൾക്ക് നല്ല മാതാവിനെ നിങ്ങൾ സമ്മാനിക്കുക. كما قال رسول ﷺ :"الدنيا متاع و خير متاعها المرأة الصالحة." റസൂൽ(ﷺ) പറഞ്ഞു :"ദുനിയാവ് എന്നത് ചരക്കുകളാണ്. അതിൽ ഏറ്റവും നല്ല ചരക്ക് സ്വാലിഹത്തായ സ്ത്രീയാണ്. അള്ളാഹു എല്ലാം ഖൈറിലാകട്ടെ. എല്ലാ വിധ തിന്മകളെയും തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ ഒരുപാട് സഹോദരീ സഹോദരന്മാർക്കുമുണ്ട് യൂട്യൂബ് ചാനലുകൾ. മറ്റുള്ളവർക്ക് ജീവിതത്തിലുപകരിക്കുന്ന അറിവുകൾ നുകർന്നു തരാനായി സമയം കണ്ടെത്തുന്നവർ. അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ. നല്ലൊരു അമലായി അതിനെ സ്വീകരിക്കട്ടെ. ആമീൻ.
നിങ്ങളുടെ റൂമിന് എത്ര പൈസ... ഞാനും ഷാർജയിലാണ് illad..... Rate parayo
Suresh Kumar7 ਦਿਨ ਪਹਿਲਾਂ
Suprrr ❤❤❤
Thasmiya Ishaque Thasmiya Ishaque7 ਦਿਨ ਪਹਿਲਾਂ
ഉമ്മാക് വീഡിയോ കാൾ ചെയ്ത് ഉമ്മാനെ യും ഉപ്പനെയും വ്ലോഗിൽ ഉൾപെടുത്തണേ
Samad Official7 ਦਿਨ ਪਹਿਲਾਂ
വഫയുടെ ക്യാമറക്ക് മുന്നിൽ ആകെ വന്നിരുന്ന മൂന്ന് പേരും നാട്ടിൽ പോയി ഉമ്മ ഉപ്പ ഡാനിയ....😪 ഇനിയുള്ളത് ക്യാമറ അലർജി ഉള്ള രണ്ട് ആണുങ്ങൾ ആണ് കൂടെ ബാക്കി ഉള്ളത് 😄 ഉമ്മ വന്നാലേ ഇനിയൊരു ഉഷാർ കിട്ടൂ
Asma Ali7 ਦਿਨ ਪਹਿਲਾਂ
Maasha Allah 😍
Muhsina Nazim7 ਦਿਨ ਪਹਿਲਾਂ
Wafanta right hand eanth patty
UnDiscovered Azlam7 ਦਿਨ ਪਹਿਲਾਂ
ഇവിടെ ഒന്ന് കേറി നോക്കിക്കോ നിരാശപ്പെടുത്തില്ല 🙌🏻🤗